തിരുവനന്തപുരം: സിപിഎമ്മിനോടൊപ്പം നിന്ന ജിഷ്ണുവിന്റെ അമ്മയുടെ വാക്കുകള്‍ തള്ളി പോലീസിന്റെ നിലപാട് ശരിവയ്ക്കുന്ന മുഖ്യമന്ത്രി പിണറായിയുടെ സമീപനം വഞ്ചനാപരമെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെയും അമ്മാവന് ശ്രീജിത്തിനെയും സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മയുടെ വേദന അറിയാമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ ആക്രമിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. നീതിക്ക് വേണ്ടി കേഴുന്ന ഒരമ്മയോടും കുടുംബത്തോടും അതിക്രമം കാണിക്കുന്ന പോലീസിനെ ന്യായീകരിക്കുന്നതും ഇരകളോടൊപ്പമാണ് പോലീസ് നില്‍ക്കേണ്ടതെന്ന സിപിഎം നിലപാടും ഇരട്ടത്താപ്പാണെന്നു വി.മുരളീധരന് കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടിയും മുരളീധരനോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: