ചെന്നൈ: തമിഴ്നാട് ആരോഗ്യ മന്ത്രി വിജയ്ഭാസ്ക്കറിന്റെയും അഖിലേന്ത്യ സമത്വ മക്കള്‍ കച്ചി നേതാവും സിനിമാ നടനുമായ ആര്.ശരത്കുമാറിന്റെയും വീടുകളില്‍ ആദായനികുതി വകുപ്പ് പരിശോധന. ആര് കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ പണം വിതരണം ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ച സാഹചര്യത്തിലായിരുന്നു
റെയ്ഡ്.
മുപ്പതില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. മന്ത്രിയുടെ പതുക്കോട്ടയിലെ വീട്ടിലും കോളജിലും ക്രഷര്‍ യൂണിറ്റിലും പരിശോധന നടത്തി. ശരത്കുമാറിന്റെ ചെന്നൈയിലെ വീട്ടിലായിരുന്നു പരിശോധന. ഡോക്ടര്‍ എംജിആര്‍ ആരോഗ്യ സര്‍കലാശാല വൈസ് ചാന്‍സലര്‍ എസ് ഗീതാലക്ഷ്മിയുടെ വീട്ടിലും റെയഡ് നടത്തി. എല്ലാ സ്ഥലങ്ങളിലും ഒരേ സമയത്താണ് റെയ്ഡ് നടത്തിയത്. രാവിലെ ഏഴിന് റെയ്ഡ് ആരംഭിച്ചു.
ആര്.കെ.നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടി ടി വി ദിനകരനെ പിന്തുണയ്ക്കാനായി ഒരു രാഷ്ട്രീയ നേതാവ് പണം വാങ്ങിയതായി വിവരം ലഭിച്ചിരുന്നെന്ന് ആദായനികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: