ഉള്ളിയേരി: ഭാരതീയ സംസ്കാരം അടുത്തതലമുറയ്ക്ക് പകര്‍ന്ന് നല്‍കണമെന്ന് നടന് ജയറാം. ഉള്ളിയേരിയിലെ മരുതൂര്‍ സുബ്രഹ്മണ്യ – മഹാവിഷ്ണു ക്ഷേത്രത്തിലെ നവീകരിച്ച കുളം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശികള്‍ ഭാരതീയ സംസ്കാരം പിന്തുടരാന് ആഗ്രഹിക്കുകയാണ് യോഗയും, കളരിയും പരിശീലിക്കുവാന്‍ താല്പര്യം കാണിക്കുന്നു. എന്നാല്‍ നമ്മുടെ ഇടയില്‍ ചിലര്‍ വിദേശികള്‍ കളഞ്ഞ ശീലങ്ങളെ സ്വീകരിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്മാന് കെ.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം. രാധാകൃഷ്ണന്, കുറുങ്ങോട്ട്, ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഹരീഷ്കുമാര്‍, നെല്ല്യേടന്സ്, എടാടത്ത് രാഘവന്, കെ.പി. ബാബു, എം.എം.സി. ഹോ സ്പിറ്റല്‍ ചെയര്മാന് അനില്‍ കുമാള് വളളില്‍, ക്ഷേത്ര മാതൃസമിതി പ്രസിഡന്റ് രാധ ശ്രീപാദം സ്വാഗതസംഘം കണ്‍വീനര്‍ അശോകന് നായര്‍ എന്നിവര്‍ സംസാരിക്കും. 29 ലക്ഷം രൂപ ചെലവിലാണ് കുളം നവീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: