ചേര്‍പ്പ്: ആറാട്ടുപുഴ ശാസ്താവിന്റെ ഗ്രാമബലി നാളെ. വൈകീട്ട് ശ്രീഭൂതബലി കഴിഞ്ഞ് ക്ഷേത്രപാലകന് തൂവുന്നതിനു മുമ്പ് വലിയ പാണികൊട്ടി ഗ്രാമബലിക്ക് ശാസ്താവിനെ വാതില്‍ മാടത്തില്‍ അവണപ്പലകയില് എഴുന്നള്ളിച്ച് വെക്കും. മാടമ്പിവിളക്ക്, പറ, നാളികേരമുടച്ച്വയ്ക്കല് എന്നിവ ഉണ്ടാകും. തന്ത്രിയുടെ അനുമതിയോടെ ഗ്രാമബലിക്ക് ഏകദേശം 9 മണിക്ക് യാത്രയാകുന്ന ചടങ്ങാണ് പിന്നീട്. ആറാട്ടുപുഴയില്‍ നിന്നും വിശാലമായ പാടത്തുകൂടി കൊറ്റംകുളങ്ങര, മൈമ്പിള്ളി, ഊരകം,അയിനിക്കാട്, മുത്തുള്ളിയാല്, ചേര്‍പ്പ്, തായംകുളങ്ങര, മേക്കാവ്, പെരുവനം, തിരുവുള്ളക്കാവ്, വല്ലച്ചിറ, ചാത്തക്കുടം, പിടിക്കപ്പറമ്പ്, പിഷാരിക്കല്‍, തൊട്ടിപ്പാള്‍, മുളങ്ങ് എന്നീ ക്ഷേത്രങ്ങളില്‍ ബലിതൂവും. വെളുപ്പിന് ആറാട്ടുപുഴ ക്ഷേത്രത്തില്‍ തിരിച്ചെത്തി ക്ഷേത്രപാലകന് ബലിതൂവി ഗ്രാമബലി അവസാനിക്കുന്നു. ശാസ്താവ് ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കഴിഞ്ഞാല് കൊടിമരം ഇളക്കിമാറ്റും. ഇതോടുകൂടി പൂരത്തിന്റെ എല്ലാ ചടങ്ങുകളും അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: