കട്ടപ്പന: ഉപ്പുതറ വില്ലേജ് ഓഫീസില്‍ ഓഫീസറില്ലാതെ ജനങ്ങള്‍ വലയുന്നു. കഴിഞ്ഞ 3 മാസമായി ഉപ്പുതറ വില്ലേജ് ഓഫീസില്‍ ഓഫീസറില്ലാതെ ഓഫീസിന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയിരിക്കുകയാണ്. കഴിഞ്ഞ 3 മാസമായി ഉപ്പുതറ വില്ലേജ് ഓഫീസ് നാഥനില്ലാക്കളരിയാണ്. ആദ്യം വില്ലേജ് ഓഫീസര്‍ സ്വകാര്യ ആവശ്യത്തിനായി അവധിയെടുത്തു.
പിന്നീട് സ്ഥലം മാറ്റം വാങ്ങിപ്പോവുകയും ചെയ്തു. തുടര്‍ന്ന് വാഗമണ്‍ വില്ലേജ് ഓഫീസര്‍ക്കാണ് ചാര്‍ജ് നല്‍കിയത്. ചാര്‍ജ് ഓഫീസര്‍ ആഴ്ചയില്‍ ഒരു ദിവസമാണ് ഉപ്പുതറ വില്ലേജില്‍ എത്തുന്നത്. വനവാസി -തോട്ടം മേഖലയില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്ക് വില്ലേജിലെത്തുന്നവര് നിരാശയോടെ മടങ്ങേണ്ടുന്ന അവസ്ഥയിലാണ് ഇപ്പോള്‍.
വില്ലേജ് ഓഫീസറുടെ ഫോണില്‍ ഓഫീസറുണ്ടോ എന്നന്വേഷിച്ചാല്‍ ഉണ്ടെന്നാവും മറുപടി. എത്തുമ്പോള്‍ ഓഫീസറില്ല ഞങ്ങളാണ് ഫോണെടുത്തതെന്നാവും ജീവനക്കാരുടെ മറുപടി. ഓഫീസിലെ ഉദ്യോഗസ്ഥര്‍ ജനങ്ങളോട് അപമ
ര്യാദയായി പെരുമാറുന്നതായും പരാതിയുണ്ട്. അടിയന്തിരമായി ഉപ്പുതറ വില്ലേജ് ഓഫീസില്‍ ആഫീസറെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: