കോട്ടയം: തൃശൂര്‍ പാമ്പാടി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണുപ്രണോയിയുടെ മാതാവ് മഹിജയെ മര്‍ദ്ദിച്ച പോലീസ് നടപടിക്കെതിരെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ബിജെപി പ്രതിഷേധ യോഗങ്ങള്‍ സംഘിപ്പിച്ചു. കോട്ടയം ഗാന്ധിസ്ക്വയറിന് മുന്നില്‍ നടന്ന സമ്മേളനം ബിജെപി ജില്ലാപ്രസിഡന്റ് എന്‍.ഹരി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ബിനു ആര് വാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം ടി.എന്‍. ഹരികുമാര്‍, ജില്ലാ സെക്രട്ടറിമാരായ സി.എന്‍. സുഭാഷ്, കെ.പി.ഭുവനേശ്, നവിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി.പി. മുകേഷ്, രണരാജ്, ജില്ലാ കമ്മിറ്റിയംഗം കുടമാളൂര്‍ രാധാകൃഷ്ണന്, നാസര്‍ റാവുത്തര്‍, നന്ദകുമാര്‍, വിനു മോഹന്‍, ഹരി കിഴക്കേക്കുറ്റ്, പ്രവീണ്‍ ദിവാകരന്, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്‍ രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
കുരോപ്പട പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗം യുവമോര്‍ച്ച ജില്ലാസെക്രട്ടറി സോബിന്‍ലാല്‍ ഉദ്ഘടനം ചെയ്യ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗോപന്, രാധ കൃഷ്ണന്, ഹരി പാലാഴി, ജയപ്രകാശ്, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
ഏറ്റുമാനൂരില്‍ ബിജെപി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സുരേഷ് നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ കമ്മറ്റി അംഗംഗണേഷ് ഏറ്റുമാനൂര്‍ ഉദ്ഘാടനം ചെയ്തു. മഹേഷ് രാഘവന്, പുഷ്പലത, അനീഷ് വി നാഥ്, അജിശ്രീ മുരളി, ഉഷാ സുരേഷ്, രമാദേവി, അനില്‍കുമാര്‍, റെജി പൊടിപാറ, അജയന്, കെ.ജി മുരളീധരന്, ശശീന്ദ്രന്, ആര്. ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാന്‍ഡില്‍ ചേര്‍ന്ന യോഗം സംസ്ഥാനകമ്മറ്റി അംഗം എം.ബി. രാജഗോപാല്‍. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എസ് വിശ്വനാഥന് അദ്ധ്യക്ഷനായി. സംസ്ഥാന സമിതിയംഗങ്ങളായ എന്‍.പി. കൃഷ്ണകുമാര്‍, പി.പി. ധീരസിംഹന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ. മനോജ്, ബി.ആര്. മഞ്ജീഷ്, ആര്. ഉണ്ണിക്കൃഷ്ണപിള്ള, പി. സുരേന്ദ്രനാഥ്, സത്യപാല്‍, കെ.കെ. സുനില്‍, എം.വി. മുരളീധരന്, ഗോപി നല്ലൂര് പടവില്‍, വി.വി. വിനയന്, വിഷ്ണു ഗോപിദാസ്, വിനോദ് കുന്നേല്‍, ശ്രീജേഷ് ശ്രീകൃഷ്ണ, കുഞ്ഞുമോന് ഉദിക്കല്‍, കുമാര്‍ ശിബിരം, പ്രദീപ് കന്നക്കാട്, കണ്ണന് പായിപ്പാട്, രമ്യാ കൃഷ്ണന്, മായാദേവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വൈക്കം താലൂക്ക് ആഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ യോഗം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി പി.ആര് സുഭാഷ് ഉദ്ഘാടനം ചെയ്്തു. നിയോജകമണ്ഡലം സെക്രട്ടറി വിനൂപ് വിശ്വം, ടൗണ്‍കമ്മറ്റി സെക്രട്ടറി വി.എല്‍. സാബു, ജില്ലാകമ്മറ്റി അംഗം വി. ശിവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാമപുരം ബിജെപി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുരേഷ് ഏഴാച്ചേരി യോഗം ഉദ്ഘാടനം ചെയ്തു. ജയന് കരുണാകരന്, മനോജ് ബി. തടത്തില്‍, ഹരികൃഷ്ണന്, സുനി കിഴക്കേക്കര, വിജയന് മേതിരി, ഗോപാലകൃഷ്ണന്, അനൂപ് പി. തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: