സിബിഐ അന്വേഷിക്കണം: ശോഭാ സുരേന്ദ്രന്‍

Tuesday 23 May 2017 10:33 pm IST

തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തെകുറിച്ചുള്ള അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ മുഖ്യമന്ത്രി തയ്യാറാകണെമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ജിഷ്ണുവിന്റെ അമ്മ മഹിജയെയും അമ്മാവന്‍ ശ്രീജിത്തിനെയും സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശോഭ. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് സിപിഎമ്മിന് ലഭിച്ച പണക്കിഴിയുടെ വലുപ്പവും മന്ത്രി എ.കെ.ബാലന് മുഖ്യമന്ത്രിയിലുള്ള സ്വാധീനവും കൊണ്ടാണ്. പ്രതികളെ കണ്ടെത്താന്‍ ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചത് പോലീസ് സേനയക്ക് തന്നെ അപമാനമാണ്. ഈ അവസ്ഥയില്‍ ആഭ്യന്തര മന്ത്രിയായി തുടരാന്‍ പിണറായി വിജയന് അവകാശമില്ല. പോലീസിനെ ന്യായീകരിച്ചുള്ള മുഖ്യമന്ത്രിയുടെ വാദങ്ങള്‍ ദുര്‍ബലമാണ്. ഈ വാദങ്ങള്‍ സഹപ്രവര്‍ത്തകരായ എം.എ.ബേബിയേയും കാനം രാജേന്ദ്രനെയെങ്കിലും ബോദ്ധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. എം.എ.ബേബിയുയെും കാനത്തിന്റെയും പ്രസ്താവനകളില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ ജിഷ്ണുവിന്റെ അമ്മയെകണ്ട് സര്‍ക്കാരിന് വേണ്ടി മാപ്പുപറയണം. ജിഷ്ണു ദൈവമായി കണ്ട പിണറായി വിജയന്‍ കുടുംബത്തിന്റെ ഘാതകനായി മാറുകയാണെന്നും ജിഷ്ണുവിന്റെ മരണത്തോടെ പാതി തകര്‍ന്ന മാതൃഹൃദയത്തെ റോഡിലൂടെ വലിച്ചിഴച്ച് പൂര്‍ണ്ണമായും തകര്‍ത്തുവെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, വൈസ് പ്രസിഡന്റ്പൂന്തുറ ശ്രീകുമാര്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി നന്ദു, മഹിളാ മോര്‍ച്ച ജില്ലാ നേതാക്കളായ ഹേമലത, അനുഅയ്യപ്പന്‍ എന്നിവരും ശോഭാസുരേന്ദ്രനോടൊപ്പം മഹിജയെ സന്ദര്‍ശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ കൊച്ചി: ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. ശക്തിവേല്‍, പ്രവീണ്‍, വിപിന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സിംഗിള്‍ബെഞ്ച് പരിഗണിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയ സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉറപ്പു നല്‍കാന്‍ കഴിയില്ലെന്നും പ്രതികളെ കണ്ടെത്തിയാല്‍ അറസ്റ്റുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.