സ്‌പെഷ്യല്‍ ട്രെയിനുകള്‍

Tuesday 23 May 2017 10:01 pm IST

തിരുവനന്തപുരം: എറണാകുളം-മുംബൈ മേഖലയിലും ഗാന്ധിധാം-തിരുനെല്‍വേലി മേഖലയിലും പ്രത്യേക വേനല്‍ക്കാല ട്രെയിനുകള്‍ ഓടിക്കും. ട്രെയിന്‍ നമ്പര്‍ 09458 ഗാന്ധിധാം-തിരുനെല്‍വേലി സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ ഗാന്ധിധാമില്‍ നിന്ന് ജൂണ്‍ 12, 19, 26 തീതികളില്‍ (തിങ്കളാഴ്ച) ഉച്ചയ്ക്ക് 1.30 ന് പുറപ്പെട്ട് ബുധനാഴ്ചകളില്‍ രാവിലെ 11.30ന് തിരുനെല്‍വേലിയിലെത്തും. ട്രെയിന്‍ നമ്പര്‍ 09457 തിരുനെല്‍വേലി-ഗാന്ധിധാം സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ തിരുനെല്‍വേലിയില്‍ നിന്ന് ജൂണ്‍ 15, 22, 29 തീയതികളില്‍ (വ്യാഴാഴ്ച) രാവിലെ 7.45ന് പുറപ്പെട്ട് ശനിയാഴ്ചകളില്‍ രാവിലെ 6.30ന് ഗാന്ധിധാമിലെത്തും. ട്രെയിനുകള്‍ക്ക് ഒരു സെക്കന്റ്എസി, 5 തേര്‍ഡ് എസി, 6 സ്ലീപ്പര്‍, 2 ജനറല്‍കോച്ചുകള്‍ വീതം ഉണ്ടായിരിക്കും. വള്ളിയൂര്‍, നാഗര്‍കോവില്‍ ടൗണ്‍, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മംഗളൂരു ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും. ട്രെയിന്‍ നമ്പര്‍ 01065 പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ മുംബൈ സിഎസ്ടിയില്‍ നിന്ന് ഏപ്രില്‍ 18 നും ജൂണ്‍ 6നും ഇടയിലുള്ള ചൊവ്വാഴ്ചകളില്‍ പുറപ്പെട്ട് ബുധനാഴ്ചകളില്‍ വൈകിട്ട് 3.35ന് എറണാകുളം ജംഗ്ഷനിലെത്തും. ട്രെയിന്‍ നമ്പര്‍ 01066 ഏപ്രില്‍ 19നും ജൂണ്‍ 7നും ഇടയിലുള്ള ബുധനാഴ്ചകളില്‍ എറണാകുളം ജംഗ്ഷനില്‍ നിന്ന് രാത്രി 11ന് പുറപ്പെട്ട് വെള്ളിയാഴ്ചകളില്‍ രാത്രി 12.40ന് മുംബൈ സിഎസ്ടിയില്‍എത്തും. ട്രെയിനുകള്‍ക്ക് 5 തേര്‍ഡ് എസി, 8 സ്ലീപ്പര്‍ കോച്ചുകള്‍ വീതം ഉണ്ടായിരിക്കും. തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മംഗളൂരു ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സ്റ്റോപ്പുകളുണ്ടാകും. ട്രെയിന്‍ ടൈംടേബിള്‍ കാലാവധി നീട്ടി തിരുവനന്തപുരം: ട്രെയിന്‍ സമയപ്പട്ടികകളായ ട്രെയിന്‍ അറ്റ് എ ഗ്ലാന്‍സ് ഒക്ടോബര്‍ 2016, സൗത്ത് സോണ്‍ പബ്ലിക് ടൈംടേബിള്‍ ഒക്ടോബര്‍ 2016 എന്നിവയുടെ കാലാവധി 2017 സപ്തംബര്‍ 30 വരെ നീട്ടി. ഇതനുസരിച്ച് പുതിയ ടൈംടേബിള്‍ 2017 ഒക്ടോബര്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വരിക. അതിനാല്‍ 2017 സപ്തംബര്‍ 30 വരെ നിലവിലുള്ള സമയപ്പട്ടികയായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.