കണ്ണൂര്‍: പ്രമുഖ സിനിമാനടന് ശ്രീനിവാസന്റെ മകനും ചലചിത്രതാരവുമായ ധ്യാന്‍ ശ്രീനിവാസന് വിവാഹിതനായി. തിരുവനന്തപുരം ആനയറ സ്വദേശി സെബാസ്റ്റ്യന്‍ ജോര്‍ജ്ജിന്റെ മകള്‍ അര്‍പ്പിതയാണ് വധു. ഇന്നലെ കണ്ണൂര്‍ വാസവ ക്ലിഫ് ഹൗസിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
സിനിമാതാരങ്ങളായ അജു വര്‍ഗ്ഗീസ്, നീരജ് മാധവന്, സന്തോഷ് കീഴാറ്റൂര്‍, ഹരീഷ് പേരടി, സംവിധായകരായ ലാല്‍ ജോസ്, സത്യന് അന്തിക്കാട്, നിര്‍മ്മാതാവ് പി.വി.ഗംഗാധരന്, ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ്, എം.മുകുന്ദന്, പി. ബി. ബാലകൃഷ്ണന് തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കെല്ലാം ചക്കപ്പഴവും തേന്‍ വെള്ളവുമാണ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: