അഭേദാനന്ദ സംഗീതോത്സവം

Friday 7 April 2017 11:08 pm IST

തിരുവനന്തപുരം: അഭേദാശ്രമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള അഭേദാനന്ദ സംഗീതോത്സവം സംഗീത സംവിധായകന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മഠാധിപതി സ്വാമി സുഗുണാനന്ദയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി എന്‍എസ്‌കെ നായര്‍, ആശ്രമം ട്രഷറര്‍ സി. രവീന്ദ്രന്‍ നായര്‍, എസ്. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. 12 വരെ ദിവസവും വൈകിട്ട് 5 മുതല്‍ വിവിധ ഭജന സംഘങ്ങളുടെ ഭജനയും രാത്രി 7 മുതല്‍ പ്രശസ്ത സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗിത സദസ്സുകളും ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.