നെയ്യാറ്റിന്‍കര: ബിജെപി കൊല്ലയില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമ്പൂര്‍ണയോഗം സംഘടിപ്പിച്ചു. കൊല്ലയില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.എസ്. അജയന് അധ്യക്ഷത വഹിച്ച യോഗം മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കള്ളിക്കാട് രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി എം.എസ് അജയന്(പഞ്ചായത്ത് പ്രസിഡന്റ്), കെ.സന്തോഷ്കുമാര്‍(വൈസ്പ്രസിഡന്റ്), കെ.സി. അനില്‍ (ജനറല്‍ സെക്രട്ടറി), ജി.എസ്. സനൂപ്, ആര്.രാജീവ്, ബി. പ്രശോഭ്(സെക്രട്ടറിമാര്‍), മധുസൂദനന്‍നായര്‍, മദനമോഹനന്‍, ശ്രീകുമാരന്‍നായര്‍, ശശിധരദാസ്, രാധിക അനി (കമ്മിറ്റി അംഗങ്ങള്‍) തെരഞ്ഞെടുത്തു. വിവിധമോര്ച്ചകളുടെ പ്രസിഡന്റുമാരെയും തെരഞ്ഞെടുത്തു. സിമിന് ഉണ്ണി(എസ്സി മോര്‍ച്ച), പൂവത്തൂര്‍ ബിജു(കര്‍ഷകമോര്‍ച്ച), സുമകുമാരി(മഹിളാമോര്‍ച്ച), വി. വിഷ്ണു(യുവമോര്‍ച്ച), എസ്.ഡി. സന്തോഷ്(ഒബിസി മോര്‍ച്ച), സെബാസ്റ്റ്യന്‍(ന്യൂനപക്ഷമോര്‍ച്ച) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: