കാഞ്ഞിരംകുളം: സാമൂഹികപ്രതിബദ്ധത ഉണര്‍ത്തുന്ന പരിപാടികളുമായി കെഎന്‍എം ഗവ.കോളേജിലെ വിമന്‍സ് സ്റ്റഡി യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍. സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ജ്വാല ഫൗണ്ടേഷനുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. സ്പെയര്‍ എ മിനിറ്റ്, സ്പ്രഡ് എ സ്മൈല്‍ എന്നാണ് പദ്ധതിയുടെ പേര്. പാഠ്യപദ്ധതികളില്‍ ഒതുങ്ങാതെ ചുറ്റുപാടുകളുമായി സംവദിക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ ശരിയായ മൂല്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിലൂടെ സമൂഹത്തിനും മൂല്യാധിഷ്ഠിത വികസനം സാധ്യമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് വിമന്‍സ് സ്റ്റഡി യൂണിറ്റിന്റെ കണ്‍വീനര്‍ ചിത്ര എസ്.നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: