കാസര്‍കോട്: കസ്റ്റഡിയിലെടുത്ത യുവാവ് പോലീസിന്റെ മര്‍ദ്ദനത്തില്‍ മരിച്ചു. കാസര്‍കോട് ചൗക്കി സിപിസിആര്‍ഐ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കാഞ്ഞങ്ങാട് പുതിയ കോട്ട സ്വദേശിയും കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവറുമായ സന്ദീപാ (28)ണ് മരിച്ചത്.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ കാസര്‍കോട് ബീരന്ത വയലില്‍വച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ അവശനായ സന്ദീപിനെ പോലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു.
സന്ദീപിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി സഹോദരനും സേവാഭാരതിയുടെ ആംബുലന്‍സ് ഡ്രൈവറുമായ ദീപക് പറഞ്ഞു. കാസര്‍കോട് സിപിസിആര്‍ഐയിലെ കാന്റീന് ജീവനക്കാരനായ കേശവന്റേയും മനോരമയുടേയും മകനാണ് സന്ദീപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: