പേട്ട: കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തിലെ പൊങ്കാല ദിവസമായ ഇന്നലെ വേറിട്ട സേവനപ്രവര്‍ത്തനങ്ങളുമായി സേവാഭാരതി സജീവമായി. കനത്ത വേനല്‍ചൂടില്‍ പൊങ്കാലയിടാന്‍ വന്ന നൂറുകണക്കിന് ഭക്തര്‍ക്കാണ് ഇന്നലെ ദേഹാസ്വാസ്ഥ്യം സംഭവിച്ചത്. ഇവരെ പ്രഥമ ചികിത്സയ്ക്കായി മെഡിക്കല്‍ എയിഡ് പോസ്റ്റില്‍ എത്തിക്കുന്നതിനും തുടര്‍ന്ന് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനും പ്രദേശത്തെ ആര്‍എസ്എസ് ബിജെപി നൂറുകണക്കിന് പ്രവര്‍ത്തകരും ആംബുലന്‍സുകളും സേവാഭാരതിക്ക് വേണ്ടി സേവനനിരതരായി. ഡോ അര്ജ്ജുന്, ഡോ എം.എസ്. വിജയകുമാര്‍, ഡോ രഞ്ജിനി, സേവാഭാരതി സംസ്ഥാനസെക്രട്ടറി ഡി. വിജയന്, മോഹനചന്ദ്രന്, മനു എന്നിവര്‍ നേതൃത്വം നല്കി. ഉത്സവം തുടങ്ങിയതുമുതല്‍ സേവാഭാരതിയുടെ പ്രവര്‍ത്തനം ക്ഷേത്രത്തില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: