വെള്ളറട: വെള്ളറടയിലെ പാങ്കോട്ടുകോണത്ത് സംഘടിപ്പിച്ച ബിജെപി 37-ാം ജന്മദിനാഘോഷം ബിജെപി ദേശീയ കൗണ്‍സിലംഗം കരമന ജയന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഡ്വ എസ്. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അജയന് അധ്യക്ഷനായ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത്കുമാര്‍ ജന്മദിനസന്ദേശം നല്കി. ജില്ലാ ജന:സെക്രട്ടറി ബിജു ബി. നായര്‍, നേതാക്കളായ കള്ളിക്കാട് രധാകൃഷ്ണന്‍, മഞ്ചവിളാകം ഹരി, ജി.എസ് സനൂപ്, ജി.എസ്. ബിനു, മഞ്ചവിളാകം രമേഷ്, നെടിയാംകോട് അജേഷ്, ശശികല, എല്‍.ആര്. ബിന്ദു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: