ധര്‍മ്മടം: ധര്‍മ്മടം പഞ്ചായത്ത് ഓഫീസിനടുത്തുള്ള അണ്ടലൂര്‍ സ്വദേശി പൂവാടന്‍ ബാബുവിന്റെ ഫോട്ടോസ്റ്റാറ്റ് കട ഇന്നലത്തെ കനത്ത കാറ്റിലും മഴയിലും തകര്‍ന്നു. കടയുടെ തൊട്ടടുത്ത വീട്ടിലെ തെങ്ങാണ് നേരെ പകുതിക്ക് വച്ച് മുറിഞ്ഞ് കടയിലേക്ക് പതിച്ചത്.നിരവധി ഫോട്ടോസ്റ്റാറ്റ് മെഷീനുകളും കംപ്യൂട്ടറുകളും ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ ഉപയോഗശൂന്യമായി. 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ധര്‍മ്മടം വില്ലേജ് ഓഫീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: