തളിപ്പറമ്പ്: കറവപ്പശുവിനെ നായ്ക്കള്‍ കടിച്ചുകൊന്നു. പാണപ്പുഴയിലെ ചിറക്കര ബാലന്റെ കറവപ്പശുവിനെയാണ് പത്തോളം വരുന്ന തെരുവുനായ്ക്കള്‍ കഴിഞ്ഞ ദിവസം കടിച്ചുകൊന്നത്. വീടിനടുത്ത വയലില്‍ മേയാന്വിട്ടതായിരുന്നു പശുവിനെ. നാല്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഈ മേഖലയില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇതിനെതിരെ നിരവധി തവണ അധികൃതര്‍ക്ക് പരാതിനല്‍കിയിട്ടും യാതൊരു നടപടിയുണ്ടാട്ടില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: