നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

Saturday 8 April 2017 1:48 am IST

ആലക്കോട്: രണ്ടരക്കോടി രൂപ ചെലവില്‍ പുനര്‍നിര്‍മ്മിക്കുന്ന കരുവഞ്ചാല്‍-വെള്ളാട് റോഡിനാവശ്യമായ സ്ഥലം വിട്ടുനല്‍കാത്ത സ്വകാര്യ വ്യക്തികളുടെ നിലപാടില്‍ പ്രതിഷേധിച്ച് വെള്ളാട് ജനകീയ വികസന സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കരുവഞ്ചാലില്‍ റോഡ് ഉപരോധിച്ചു. ഉപരോധ സമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി.എ.റഹീം ഉദ്ഘാടനം ചെയ്തു. ബേബി പുറവന്‍തുരുത്തിയില്‍ അധ്യക്ഷത വഹിച്ചു. പി.വി.നാരായണന്‍ നായര്‍, വി.എ.അപ്പച്ചന്‍, ബിജു ഓരത്തേല്‍, സജി കുറ്റിയാനിമറ്റം, എന്‍.യു.അബ്ദുള്ള, ഷൈനി അബ്രഹാം, തോമസ് തെക്കേല്‍, കെ.ജി.ഓമന, കെ.ടി.തോമസ്, കെ.സാഹിര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.