കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ സര്ഗയുടെയും കണ്ണൂര്‍ ജില്ലാ ആശുപത്രി രക്തബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോകാരോഗ്യദിനത്തോടനുബന്ധിച്ചു രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് സര്‍വകലാശാല പ്രൊ-വൈസ് ചാന്‍സലര്‍ ഡോ.ടി.അശോകന് ഉദഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ബി.ഷഹീബ മുഖ്യ പ്രഭാഷണം നടത്തി. സര്‍ഗ്ഗ പ്രസിഡന്റ് എം.കെ.സജിത്ത് അധ്യക്ഷത വഹിച്ചു. ഇ.കെ.ഹരിദാസന്, എന്‍.വിദ്യ എന്നിവര്‍ സംസാരിച്ചു. സര്‍ഗ്ഗ സെക്രട്ടറി ജസ്റ്റിസ് വിനോദ് സ്വാഗതവും ഷാമില്‍ കൃഷ്ണന് നന്ദിയും പറഞ്ഞു. അമ്പതോളം സര്‍വകലാശാല ജീവനക്കാര്‍ രക്തദാനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: