കണ്ണൂര്‍: ജില്ലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ വീടുകളിലുമെത്തിക്കുന്നതിനായി കര്‍മ്മപരിപാടി തയ്യാറാക്കുന്നു. ഹരിതകേരളം മിഷന്, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തനം എന്നിവ ഏകോപിപ്പിച്ചായിരിക്കും വിപുലമായ ജലസംരക്ഷണ പദ്ധതി. ജില്ലയിലെ മുഴുവന്‍ വീടുകളിലും ഏതെങ്കിലും രീതിയിലുളള മഴവെളള ശേഖരണ സംവിധാനം ഉണ്ടാക്കുക എന്നതായിരിക്കും പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഏപ്രില്‍ അവസാന വാരത്തോടെ ആരംഭിച്ച് മെയ് അവസാനത്തോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇതുസംബന്ധിച്ച യോഗത്തിലാണ് കര്‍മ്മപരിപാടിക്ക് രൂപം നല്കാന് തീരുമാനിച്ചത്. ഇതിന്റെ ആദ്യചുവടായി 18 ന് വിപുലമായ ശില്പശാല നടക്കും. ഗ്രാമ – ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദേ്യാഗസ്ഥര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മറ്റു ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ തുടങ്ങിയവരാണ് പങ്കെടുക്കുക. രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് ശില്പശാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: