ഭാഗ്യക്കുറി സബ് ഓഫീസ് ഉദ്ഘാടനം 11 ന്

Saturday 8 April 2017 1:55 am IST

കണ്ണൂര്‍: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുതുതായി പയ്യന്നൂരില്‍ ആരംഭിക്കുന്ന ഭാഗ്യക്കുറി സബ് ഓഫീസ് ഉദ്ഘാടനം 11 ന് നടക്കും. വൈകിട്ട് 3 മണിക്ക് പയ്യന്നൂര്‍ മിനി സിവില്‍ സ്റ്റഷനില്‍ സി.കൃഷ്ണന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കൂം. ഓഫീസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗതസംഘം രൂപീകരണ യോഗം പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ കെ.ജെ. ബിന്നോ, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ വി.ബാലന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.കുഞ്ഞപ്പന്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ സി.പി.രവീന്ദ്രന്‍, കെ.ശ്രീധരന്‍, അനില്‍കുമാര്‍, വി.കണ്ണന്‍, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍മാരായ അശോകന്‍ പാറക്കണ്ടി, സുജാത മലാല്‍ എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.വി. കുഞ്ഞപ്പന്‍ ചെയര്‍മാനും ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.ജെ. ബിന്നോ കണ്‍വീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.