കണ്ണൂര്‍: കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെ കണ്ണൂര്‍ കോര്പ്പറേഷന് സംഘടിപ്പിക്കുന്ന ശ്രീവരിക്ക ചക്കമേളയ്ക്ക് ഇന്ന് തുടക്കമാവും. മേളയുടെ ഉദ്ഘാടനം സ്റ്റേഡിയം കോര്‍ണറില്‍ രാവിലെ 10.30ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. മേയര്‍ ഇ.പി.ലത അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ് ആദ്യവില്പന സ്വീകരിക്കും. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വെള്ളോറ രാജന് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കോര്പറേഷന് പ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍ പങ്കെടുക്കും.
ചക്കയുടെ ഗുണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും ചക്കയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ വിപണി – സംരംഭക സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്.
ചക്ക ഫെസ്റ്റിന്റെ ഭാഗമായി ചക്ക ഉല്പന്ന പ്രദര്‍ശന വിപണനം, ചക്കച്ചുള തീറ്റ മത്സരം, ചക്കവിഭവ പാചക മത്സരം, മൂല്യവര്‍ദ്ധിത ഉത്പ്പന്ന നിര്‍മാണ പരിശീലനം, ചക്കവിഭവങ്ങളുടെ തട്ടുകട, പ്ലാവിന് തൈ നഴ്സറി, തുണിസഞ്ചി വില്പന, ഹോം ഷോപ്പ് ഉല്പന്നങ്ങളുടെ വിപണനം, ചക്കയുടെ ഗുണങ്ങളും മുല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിവരങ്ങളും പ്രതിപാദിക്കുന്ന പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കും. 12 വരെയാണ് മേള നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: