കണ്ണൂര്‍: ലോകാരോഗ്യ ദിനാചരണത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ വിഷാദരോഗ നിര്‍ണ്ണയ ചികിത്സാ പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ചെറുതാഴം പി എച്ച് സി യില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പ്രഭാവതി നിര്‍വഹിച്ചു. ഡിഎംഒ ഡോ.കെ നാരായണ നായ്ക്ക് അധ്യക്ഷത വഹിച്ചു. വിഷാദരോഗ നിര്‍ണയ ക്ലിനിക്കിന്റെ പ്രവര്‍ത്തനോദ്ഘാടനവും പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വഹിച്ചു. ജില്ലാ മാനസികാരോഗ്യ പദ്ധതി നോഡല്‍ ഓഫീസറായ ഗൗരവ് പി.ശങ്കര്‍ ദിനാചരണ സന്ദേശമായ ‘വിഷാദം: വരൂ നമുക്ക് സംസാരിക്കാം’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പരിയാരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം മേധാവി ഡോ.എ.കെ.ജയശ്രീ അതിഥിയായിരുന്നു. ചെറുതാഴം ഗ്രാമപഞ്ചാത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി.വി.വത്സല, വാര്‍ഡ് അംഗങ്ങളായ കെ.വനജ, ടി.വി.കമല, കെ.ജനാര്ദ്ദനന്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ലതീഷ്, ഏഴോം പിഎച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ.മിനി ശ്രീധരന്, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി.മനോജ്, ചെറുതാഴം പിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് ഡോ.എം.സി.റാണ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: