ചെന്നൈ: പ്രശസ്ത നടന് കമലഹാസന്റെ ചെന്നൈയിലെ വീട്ടില്‍ തീപിടിത്തം. ആള്‍വാര്‍പ്പേട്ടയിലെ കമല്‍ഹാസന്റെ വസതിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തമുണ്ടായ കാര്യം കമല്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
അഗ്നിബാധയില്‍ ആര്‍ക്കും പരിക്കില്ല. പുകശ്വസിച്ചതിന്റെ അസ്വസ്ഥത അനുഭവപ്പെട്ടു. ‘സുരക്ഷിതനാണ്, ആര്‍ക്കും അപകടമൊന്നുമില്ലെന്ന് കമല്ഹാസന് ട്വിറ്ററിലൂടെ അറിയിച്ചു. തീപിടിച്ച ഉടന്‍ കമലഹാസന് വീടിന്റെ മൂന്നാം നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെടുത്തിയതിന് ജോലിക്കാര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായും കമല്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: