ഹൈന്ദവ പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

Tuesday 23 May 2017 7:51 pm IST

ബ്രിട്ടണ്‍: ബ്രിട്ടനിലെ എസ്സെക്‌സ് ഹിന്ദുസമാജത്തിന്റെ നേതൃത്വത്തില്‍ എസ്സെക്‌സ് കൗണ്ടിയിലെ ഹൈന്ദവ സമൂഹം പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിച്ചു . ചെംസ്‌ഫോര്‍ഡിലെ ലിറ്റില്‍ വാല്‍ത്താം മെമ്മോറിയല്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങുകള്‍ക്ക് പ്രശസ്ത ഹനുമാന്‍ ചാലിസ ഗായകന്‍ റസിക് സോളങ്കി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച. ഉഗാദി ,വിഷുക്കണി , ചൈത്ര മാസപ്പിറവി ( തമിഴ് പുതുവര്‍ഷം ) ഗുഡി പടുവ ( മഹാരാഷ്ട്ര പുതുവര്‍ഷം ) ആഘോഷങ്ങളുടെ പരമ്പരാഗത ഒരുക്കങ്ങള്‍ കൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ നിരന്നു .ഡോ: ധന്യ വലിയത്ത് ഓരോ ഒരുക്കങ്ങളും പുതുതലമുറക്കായി വിവരിച്ചു നല്‍കി. ഇസ്‌കോണ്‍ ഹരേകൃഷ്ണ യു .കെ യുടെ യുവജന വിഭാഗത്തിന് നേതൃത്വം നല്‍കുന്ന രാഹുല്‍ നല്‍കിയ ആധ്യാത്മിക പ്രഭാഷണം പുതുതലമുറക്ക് ഒട്ടേറെ അറിവുകള്‍ പ്രദാനം ചയ്യുന്നതായിരുന്നു .തുടര്‍ന്ന് യുക്മ കലാതിലകം റിയ സജിലാല്‍, ദിവ്യ എന്നിവരുടെ ഭരതനാട്യം , അനന്ദു അവതരിപ്പിച്ച കളരിപ്പയറ്റ് ചുവടുകള്‍ , 8 വയസ്സുകാരന്‍ മാസ്റ്റര്‍ വിഘ്നേഷിന്റെ യോഗ പ്രകടനങ്ങള്‍ ,സമാജം വുമണ്‍സ് ഫോറം അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര ,മിസ്സ് ചെംസ്‌ഫോര്ഡ് സരിത നേതൃത്വം നല്‍കിയ ഫാമിലി ഫാഷന്‍ ഷോ തുടങ്ങി വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറി.ആഘോഷ സമിതി അംഗം ഷാനില്‍ സ്വാഗതം ആശംസിച്ച ചടങ്ങുകള്‍ക്ക് ഡോ: ബോബി വലിയത്ത് നന്ദി പറഞ്ഞു .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.