വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് വെടിയേറ്റ് മരിച്ചു. വാഷിങ്ടണിലെ ഗ്യാസ് സ്റ്റേഷന് ജീവനക്കാരനായ വിക്രം ജര്‍യാള്‍(26) എന്നയാളാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അക്രമം.
രണ്ടും ദിവസം മുമ്പാണ് വിക്രം യു.എസില്‍ എത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ ആറിന് പുലര്‍ച്ചെ ഒന്നരയോടെ ഷോപ്പില്‍ അതിക്രമിച്ച് കടന്ന രണ്ട് പേര് പണം അപഹരിക്കുകയും വിക്രമിന്റെ നെഞ്ചില്‍ നിറയൊഴിക്കുകയുമായിരുന്നു.
യു.എസിലെ അന്വേഷണ ഏജന്‍സിയുമായി വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: