ഷിംല: ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കെയിലേക്ക് മറിഞ്ഞ് മലയാളികളടക്കം 16 പേര്‍ക്ക് പരിക്ക്. ഇവരില്‍ മൂന്ന് പേര് മലപ്പുറം സ്വദേശികളാണ്. ഇന്ന് രാവിലെ ഹിമാചലിലെ മാണ്ഡി ജില്ലയിലാണ് അപകടം. ഇവര്‍ സഞ്ചരിച്ച മിനി ബസ് തലകീഴായി മറിയുകയായിരുന്നു.
സംഭവത്തില്‍ ആറ് പേര്‍ക്ക് ഗുരുതര പരിക്കും പത്ത് പേര്‍ക്ക് നിസാര പരിക്കും ഏറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കനത്ത മൂടല്‍ മഞ്ഞും മഞ്ഞു വീഴ്ചയും അപകട കാരണമായെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: