നായയെപ്പോലെ കുരയ്ക്കും, മനോഹരമായി പാടും ഈ 'ഐന്‍സ്റ്റീന്‍'

Tuesday 23 May 2017 7:37 pm IST

മനുഷ്യരെ അനുകരിക്കുന്നതില്‍ പേരുകേട്ടവരാണ് തത്തകള്‍. പക്ഷേ, ഈ ആഫ്രിക്കന്‍ സ്വദേശി ഐന്‍സ്റ്റീന്‍ അതുക്കും മേലെയാണ്! നായയെപ്പോലെ കുരയ്ക്കാനും മൂങ്ങയെപ്പോലെ മൂളാനും മറ്റു പക്ഷികളെപ്പോലെ ശബ്ദിക്കാനും ഐന്‍സ്റ്റീനു കഴിയും; പോരാത്തതിന് ബഹിരാകാശവാഹനത്തിന്റെ ശബ്ദവും ആശാന്‍ നിഷ്പ്രയാസം അനുകരിക്കും! എന്താ വിശ്വാസമാകുന്നില്ലേ? എന്തായാലും സംഗതി സത്യമാണ്. https://www.youtube.com/watch?v=u7TiRqh7x8s ആഫ്രിക്കന്‍ ഗ്രേ പാരറ്റ് ഇനത്തില്‍പ്പെട്ട ഈ തത്തയ്ക്ക് 200 വാക്കുകളറിയാം. നിങ്ങള്‍ പറയുന്ന ഏതു ശബ്ദവും ഐന്‍സ്റ്റീന് അനുകരിക്കാനാവും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഐന്‍സ്റ്റീന്‍ 30-ാം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ സമ്മാനമായി ഐന്‍സ്റ്റീന്റെ മിമിക്രി വീഡിയോ പരിശീലകനായ ആദം പാറ്റേഴ്‌സണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഓപ്പറയിലെ ഗായകനായും കതകില്‍ മുട്ടുന്ന ശബ്ദമുണ്ടാക്കിയും എന്തിന് സ്വന്തമായി പിറന്നാളാശംസകള്‍ പറഞ്ഞും താരമായിരിക്കുകയാണ് ഐന്‍സ്റ്റീന്‍. അമേരിക്കയിലെ നോക്‌സ് വില്ലെ മൃഗശാലയിലെ അന്തേവാസിയാണ് ഈ തത്ത.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.