കണ്ണന്‍ നിറഞ്ഞ് തെരുവോരവിപണി

Saturday 8 April 2017 5:15 pm IST

പുനലൂര്‍: വിഷുവെത്താന്‍ ഒരാഴ്ച കൂടി ബാക്കിനില്‍ക്കെ തെരുവോരങ്ങളില്‍ കൃഷ്ണവിഗ്രഹങ്ങളുടെ വിപണി സജീവമായി. വേനല്‍ കടുത്തതോടെ കാലംതെറ്റി കണിക്കൊന്നകളെല്ലാം പൂവിട്ടു. വേനല്‍മഴയില്‍ അവയെല്ലാം നിലംപൊത്തി. ഇനി കണി കേമമാക്കാന്‍ കൃഷ്ണവിഗ്രഹങ്ങളാണ് ശരണം. പുനലൂരിലെ തൊളിക്കോട് മേഖലയില്‍ മഹാരാഷ്ട്രക്കാരായ ഒരുപറ്റം ചെറുപ്പക്കാരാണ് പല രൂപത്തിലും''ാവത്തിലുമുള്ള കൃഷ്ണവിഗ്രഹങ്ങള്‍ വില്‍പനയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്. നൂറ് രൂപ മുതല്‍ മുന്നൂറ് രൂപ വരെയാണ് വില. പ്ലാസ്റ്റര്‍ ഓഫ് പാരീസിലും മറ്റും തീര്‍ത്ത് വിഗ്രഹങ്ങള്‍ പല വര്‍ണങ്ങളിലും അണിയിച്ചൊരുക്കിയിട്ടുണ്ട്. വിഷു അടുത്തതോടെ നല്ല വില്‍പനയാണ് നടക്കുന്നത്. 13, 14 തീയതികളില്‍ കണിക്കൊന്നപ്പൂക്കളുമായി മലയാളികളും തമിഴരുമായ കച്ചവടക്കാര്‍ കൂടി എത്തുന്നതോടെ വിപണി പൊടിപൊടിക്കും. കണി ഒരുക്കുന്നതിനുള്ള കൈതച്ചക്ക, മാങ്ങ, മറ്റ് ഫലവര്‍ഗങ്ങള്‍, വെള്ളരി, ചക്ക, കണ്ണാടി തുടങ്ങിയവയെല്ലാം വില്‍ക്കുന്ന കേന്ദ്രങ്ങളും സജീവമാണ്. മുന്‍പ് ഇതിനെല്ലാം പലരെ സമീപിക്കണമായിരുന്നെങ്കില്‍ ഇപ്പോള്‍ എല്ലാം ഒരു കുടക്കീഴില്‍ ല'ിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.