ആലപ്പുഴ: ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ മണ്ഡലത്തില്‍ 6.5 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വികസനം ജങ്ഷന് തെക്കോട്ട് ടാറിങ് 28 ലക്ഷം, ഷണ്മുഖം ക്ഷേത്രം മാടത്തുങ്കര ടാറിങ് 50 ലക്ഷം, പള്ളി സെമിത്തേരി റോഡ് പുതുവല്‍ റോഡ് (പൂന്തോപ്പ് വാര്‍ഡ്) 45 ലക്ഷം, കനാല്‍ വാര്‍ഡ് പഞ്ചവടി മുന്നോടി അമ്പലം ചന്തക്കടവ് റോഡ് ടാറിങ് 23 ലക്ഷം, വടക്കലിശ്ശേരി റോഡ് ടാറിങ്(ആര്യാട് പഞ്ചായത്ത്) 11.5 ലക്ഷം, ഫുഡ്പാത്ത് സംരക്ഷണം കാഞ്ഞിരംചിറ ജവഹര്‍ 26 ലക്ഷം, ചെമ്പന്തര ക്ഷേത്രം കിഴക്കോട്ട് റോഡ് ടാറിങ് 30 ലക്ഷം, വള്ളപ്പാടി പാതിരാപ്പള്ളി റോഡ് 26 ലക്ഷം, ചാരഴ്പറമ്പ് ക്ഷേത്രം കായല്‍ റോഡ് 11 ലക്ഷം, ആരാധന ജങ്ഷന് കായലോരം റോഡ് 40 ലക്ഷം, ചെമ്പത്തറ ക്ഷേത്രം പഞ്ചായത്ത് ബ്രിഡ്ജ് റോഡ് 24 ലക്ഷം, വടയാംപറമ്പ് ആസ്പിന്‍വാള്‍ വാള് ലിങ്ക് റോഡ് 10 ലക്ഷം, അറപ്പയ്ക്കല് ബീച്ച് റോഡ് ടാറിങ് (മാരാരിക്കുളം നോര്‍ത്ത്) 20 ലക്ഷം, ചിരയ്ക്കശ്ശേരി ക്ഷേത്രം റോഡ് ടാറിങ് (മാരാരിക്കുളം നോര്‍ത്ത്) 59 ലക്ഷം, അങ്കണവാടി കളപ്പുരയ്ക്കല്‍ റോഡ്(മാരാരിക്കുളം നോര്‍ത്ത്) 27.5 ലക്ഷം, കടപ്പള്ളി കൂട്ടുങ്കല്‍ റോഡ് ടാറിങ് (മാരാരിക്കുളം നോര്‍ത്ത്) 28 ലക്ഷം, സെന്റ് മേരീസ് കുരിശുപുര ഓമനപ്പുഴ റോഡ് 15 ലക്ഷം, അമ്പലക്കടവ് കായലോരം റോഡ് 21 ലക്ഷം, അത്തര്‍മുക്ക് റോഡ് ടാറിങ് 15 ലക്ഷം, സത്യന്തറ തൈക്കടവ് ചേനായിക്കുളം റോഡ് 10 ലക്ഷം, തുമ്പോളി ചര്‍ച്ച് ജങ്ഷന് ബീച്ച് റോഡ് 30 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: