കോട്ടയം: കോട്ടയം, ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി സൗജന്യ വൈ-ഫൈ ഏര്‍പ്പെടുത്തും. ഇതുള്‍പ്പെടെ 22 റെയില്‍വേ സ്റ്റേഷനുകളിലാണ് പുതിയതായി വൈ-ഫൈ സജ്ജീകരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം ജംക്ഷന്, തൃശൂര്‍, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളില്‍ നേരത്തെ ഈ സംവിധാനമുണ്ട്.
മൂന്ന് മാസത്തിനുള്ളില്‍ സംവിധാനം നിലവില്‍ വരും. 30 മിനിറ്റ് വരെ സൗജന്യം. ഇതിനു ശേഷം ആവശ്യമുണ്ടെങ്കില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തിയോ, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ സ്ക്രാച്ച് ചെയ്തോ ഉപയോഗിക്കാം. റെയില്‍ ടെല്‍ എന്ന സ്ഥാപനത്തിനാണ് വൈ-ഫൈയുടെ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: