തിരുവനന്തപുരം: കേരളത്തിലെ പട്ടികജാതി പീഡനങ്ങളെപ്പറ്റി കേന്ദ്ര പട്ടികജാതി കമ്മീഷന് റിപ്പോര്‍ട്ട് തേടി. പരാതികളില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് ഡിജിപിയോട് കമ്മീഷന് നിര്‍ദ്ദേശിച്ചു.
പട്ടികജാതി മോര്‍ച്ചാ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. സുധീര്‍ നല്കിയ പരാതിയില്‍ നടപടി. കേരളത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് നേരെ അതിക്രമം കൂടുന്നതായി സുധീര്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: