ഇരിങ്ങാലക്കുട: മിനി സിവില്‍ സ്റ്റേഷന് അനക്സ് കെട്ടിടത്തില്‍ ഭാഗ്യക്കുറി സബ്ബ് സെന്റര്‍ ആരംഭിച്ചു. ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ. കെ യു അരുണന് സബ്ബ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം ആര് ഷാജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അനില്‍ ഭാസ്ക്കര്‍, എം കെ ബാലകൃഷ്ണന്, ടി വി ചന്ദ്രമോഹന്, ഐ ജെ മധുസൂദനന്, കെ എ ഗോപി, ബേബി നെല്ലിക്കുഴി എന്നിവര്‍ സംസാരിച്ചു.
ഭാഗ്യക്കുറി വില്പനക്കാരുടെ സൗകര്യാര്‍ത്ഥമാണ് കൂടുതല്‍ വില്‍പ്പന നടക്കുന്ന ഏരിയകളില്‍ സബ്ബ് ഓഫീസ് ആരംഭിക്കുന്നത.് ഒരു ലക്ഷം രൂപ വരെയുള്ള ഭാഗ്യക്കുറി സമ്മാനങ്ങള്‍ ഇനി മുതല്‍ ഇരിങ്ങാലക്കുടയിലെ സബ്ബ് ഓഫിസില്‍ നിന്നും മാറ്റി എടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: