സ്റ്റിക്കറിലും അടപ്പിലും രണ്ടുപേരുകള്‍ മദ്യവില്‍പ്പന എക്‌സൈസ് തടഞ്ഞു

Saturday 8 April 2017 9:23 pm IST

മാവേലിക്കര: മദ്യക്കുപ്പിയിലെ സ്റ്റിക്കറിലും അടപ്പിലും രണ്ടു പേരുകള്‍ കണ്ടതിനെ തുടര്‍ന്ന് റോയല്‍ ആര്‍മ്‌സ് മദ്യ കുപ്പികളുടെ വില്‍പ്പന മാവേലിക്കര എക്‌സൈസ് തടഞ്ഞു. ഭരണിക്കാവ് ബിവറേജസ് ഔട്ട് ലെറ്റില്‍ വില്‍പ്പന നടത്തിയ റോയല്‍ ആര്‍മ്‌സ് ബ്രാണ്ടി എന്ന് കുപ്പിയിലെ സ്റ്റിക്കറിലുള്ള മദ്യത്തിന്റെ അടപ്പില്‍ റോയല്‍ ആര്‍മ്‌സ് വിസ്‌കി എന്നാണ് രേഖപ്പെടുത്തിയിരുന്നത്. നിലവില്‍ ഔട്ട്‌ലറ്റില്‍ സ്റ്റോക്കുണ്ടായിരുന്ന 18 കുപ്പികളുടെ വില്‍പ്പന നിര്‍ത്തലാക്കി. കുപ്പികള്‍ വാങ്ങിയവര്‍ എക്‌സൈസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.മഹേഷ് അറിയിച്ചു. റോയല്‍ ആര്‍മ്‌സ് എന്ന പേരില്‍ വിസ്‌കിയും ബ്രാണ്ടിയും ഉണ്ടെന്നും ഡിസ്റ്റിലറിയില്‍ ഇത് പാക്ക് ചെയ്തപ്പോള്‍ വിസ്‌കിയുടെ അടപ്പ് മാറി ബ്രാണ്ടിക്കുപ്പിക്ക് വന്നതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.