തിരുവനന്തപുരം: മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പ് ദിവസമായ 12ന് നിയോജക മണ്ഡലത്തിന്റെ പരിധിയില്‍വരുന്ന പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്കി സര്‍ക്കാര്‍ ഉത്തരവായി.
നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതും 1881ലെ നൊഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്നതുമായ സ്വകാര്യ-വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അന്നേദിവസം ശമ്പളത്തോടുകൂടിയ അവധിയായിരിക്കും. മലപ്പുറം പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ വോട്ടര്മാരായിട്ടുള്ളവരും മണ്ഡലത്തിന് പുറത്ത് നിലവില്‍ ജോലി ചെയ്യുന്ന മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി 12ന് ശമ്പളത്തോടുകൂടിയ അവധിക്ക് അര്‍ഹത ഉണ്ടായിരിക്കും.
നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ വൈകിട്ട് 6 മുതല്‍ 12ന് വൈകിട്ട് 6 വരെയും വോട്ടെണ്ണല്‍ ദിവസമായ 17നും മദ്യനിരോധനം ഏര്‍പ്പെടുത്തി. പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഈ ദിവസങ്ങളില്‍ ഹോട്ടലുകള്‍, ബാറുകള്‍, ക്ലബുകള്‍, കടകള്‍ തുടങ്ങി എല്ലാ മാര്ഗങ്ങളിലൂടെയുമുളള എല്ലാത്തരം മദ്യങ്ങളുടെയും വില്പനയ്ക്കും പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ മദ്യം വിതരണം ചെയ്യുന്നതിനും നിരോധനം ബാധകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: