ഹൈന്ദവ ധാര്‍മ്മിക പരമ്പര തകര്‍ക്കാനാവില്ല-  മിലന്‍ പരാന്തേ

Saturday 8 April 2017 10:18 pm IST

കൊച്ചി: ഭാരതത്തിനുനേരെ എത്ര ആക്രമണമുണ്ടായാലും ഇവിടത്തെ ഹൈന്ദവ ധാര്‍മ്മികത തര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് വിഎച്ച്പി അഖില ഭാരതീയ ജോയിന്റ് ജനറല്‍ സെക്രട്ടറി മിലന്‍ പരാന്തേ പറഞ്ഞു.  ചരിത്രം നോക്കിയാല്‍ ഭാരതം ഒരിടത്തും ആക്രമണം നടത്തിയിട്ടില്ല. എന്നാല്‍, ശാന്താരായ ഭാരതീയര്‍ക്കുനേരെ എത്ര തവണയായണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കോടിക്കണക്കിന് ഹൈന്ദവര്‍ മരിച്ചുവീണിട്ടുണ്ട്. പക്ഷേ, ഹൈന്ദവ സമൂഹം അതില്‍ നിന്നൊക്കെ ഉയര്‍ത്തെഴുന്നേറ്റ് വന്നിട്ടുണ്ട്.
ശ്രീരാമന്‍ ഹിന്ദു സമൂഹത്തിന്റെ പ്രാണനാണ്. ശ്രീരാമനെക്കുറിച്ച് ചിന്തിക്കുന്നവര്‍ ശ്രീരാമ ജന്മഭൂമിയെക്കുറിച്ചും ചിന്തിക്കണം. ക്ഷേത്രങ്ങള്‍ ആക്രമണത്തില്‍ തകര്‍ത്തെറിയുമ്പോഴും ഹിന്ദു സമൂഹം ഉയര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീരാമ നവമി ആഘോഷത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് എറണാകുളത്തപ്പന്‍ മൈതാനത്ത് നടത്തിയ ഹിന്ദു മഹാ സമ്മേളനംത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.