കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Saturday 8 April 2017 10:27 pm IST

വണ്ടിപ്പെരിയാര്‍:  വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ രണ്ട് കേസുകളിലായി കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. ആദ്യ കേസില്‍ തിരുവനന്തപുരം വഴുതക്കാട് വള്ളക്കാവില്‍ സനില്‍ സാം ഉമ്മര്‍ (38) ആണ് പിടിയിലായത്. ദേശീയപാതയില്‍ മഞ്ചുമല ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കമ്പത്ത് നിന്നും കഞ്ചാവുമായി പ്രതി വരുകയായിരുന്നു. രണ്ടാമത്തെ കേസില്‍ പീരുമേട് കൊടുവ രണ്ടാം ഡിവിഷനില്‍ വിജന്‍ (24) ആണ് പിടിയിലായത്. ഇരുവരുടെ കയ്യില്‍നിന്നും 100 ഗ്രാം വീതം 200 ഗ്രാം കഞ്ചാവാണ് ആകെ പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.