കൊയങ്കര കുറുമ്പ കാവ് റോഡ് ഗതാഗത യോഗ്യമാക്കണം

Tuesday 23 May 2017 6:41 pm IST

തൃക്കരിപ്പൂര്‍: എടാട്ടുമ്മല്‍ കൊയങ്കര ആയുര്‍വേദ ആശുപത്രി റോഡില്‍ നിന്നും ആരംഭിച്ചു കൊയങ്കര കിഴെക്കെകര റോഡുമായി ബന്ധിപ്പിക്കുന്ന കൊയങ്കര കുറുമ്പ ഭഗവതി കാവ് റോഡ് ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്ന് ബിജെപി കൊയങ്കര ബൂത്ത് സമ്മേളനം ആവശ്യപ്പെട്ടു. നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഈ റോഡില്‍ മഴക്കാലത്ത് കാല്‍നട പോലും ദുസഹമായി തിരുകയാണ് ഈ യാത്ര ക്ലേശം പരിഹരിക്കുന്നതിനും റോഡിന്റ പ്രവര്‍ത്തി എത്രയും വേഗം പഞ്ചായത്ത് ഏറ്റുടുക്കണം അല്ലാത്ത പക്ഷം സമര പരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് സമ്മേളനം മുന്നറിപ്പ് നല്‍കി. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി കുഞ്ഞിരാമന്‍ ഉദ്ഘടനം ചെയ്തു. യു.വി പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം മനോഹരന്‍ കൂവാരത്ത് ,രാജന്‍ കൊയങ്കര, പി.പി.മോഹനന്‍, കെ.അനീഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.വി.മധു (പ്രസിഡണ്ട്), കെ.ധനേഷ് (ജനറല്‍ സെക്രട്ടറി).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.