സര്‍ക്കാരിന് മനഃസാക്ഷിക്കുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Tuesday 23 May 2017 5:43 pm IST

ഇരിങ്ങാലക്കുട: ജിഷ്ണു പ്രണോയ് കേസില്‍ സര്‍ക്കാരിന് മനസാക്ഷിക്കുത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാട്ടൂങ്ങച്ചിറയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ തൃശൂര്‍ റൂറല്‍ വനിതാ പോലിസ് സ്റ്റേഷന്‍ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ കുടുംബത്തിന് നീതി ലഭിക്കാന്‍ വേഗത്തില്‍ നടപടി സ്വീകരിച്ച സര്‍ക്കാറാണിത്. ഒളിവിലുള്ള പ്രതികളെ പിടിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ആര്‍ക്കും പരാതിയില്ലെന്നും പിണറായി വ്യക്തമാക്കി. പോലിസ് സേനയില്‍ തെറ്റായ നടപടി സ്വീകരിക്കുന്ന ഒരാളേയും സംരക്ഷിക്കില്ല. കാമ്പുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ചാല്‍ ഇടപെടുകയും അതിന് പരിഹാരമുണ്ടാക്കുകയും ചെയ്യും. എന്നാല്‍ സംഭവങ്ങള്‍ ഊതിവീര്‍പ്പിച്ച് തെറ്റായ ഇമേജ് സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമം കെണിയാണെന്നും അതില്‍ സര്‍ക്കാര്‍ വീഴില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. പ്രൊഫ. കെ.യു അരുണന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.