തൃശൂര്‍: തൃശൂരിലും ഇരിങ്ങാലക്കുടയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി. ഇരിങ്ങാലക്കുടയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച മൂന്ന് എബിവിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
വനിതാ പോലീസ് സ്റ്റേഷന് ഉദ്ഘാടനത്തിന് ശേഷം മടങ്ങുമ്പോഴാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്.
പൂങ്കുന്നത്ത് സീതാരാമസ്വാമി ക്ഷേത്രത്തിന്റെ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതായി കോണ്‍ഗ്രസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: