പോത്തന്‍കോട്: തിട്ടയത്തു കോണം ഹെഡ്ഗേവാര്‍ ഗ്രാമസേവാസമിതി ഏര്‍പ്പെടുത്തിയ പ്രഥമ ഹെഡ്ഗേവാര്‍ ഗ്രാമസേവാ പുരസ്കാരം ഇന്ന് സമര്‍പ്പിക്കും. വൈകുന്നേരം 5ന് തിട്ടയത്തുകോണത്ത് നടക്കുന്ന സേവാ സമ്മേളനത്തില്‍ പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ളയ്ക്ക് നടന് കൊല്ലം തുളസി ഫലകം നല്കി ആദരിക്കും. ഭാരതീയ കലാ സാഹിത്യങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും നിശ്ശബ്ദമായും നിസ്വാര്‍ത്ഥമായും സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഹെഡ്ഗേവാര്‍ ഗ്രാമസേവാ പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: