ചിത്രരചന കളരി

Saturday 8 April 2017 10:59 pm IST

ബാലരാമപുരം: അക്ഷരത്തുമ്പികള്‍ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായി ചിത്രരചന കളരി നാളെ തുടങ്ങും. ബാലരാമപുരം വടക്കേവിള ജംഗ്ഷനിലെ അക്ഷരത്തുമ്പികള്‍ ക്യാമ്പസില്‍ രാവിലെ 10 ന് കാര്‍ട്ടൂണിസ്റ്റ് ഹരി ചാരുത ഉദ്ഘാടനം നിര്‍വഹിക്കും. കലാസംവിധായകന്‍ മനോജ് ഗ്രീന്‍വുഡ്‌സ് മുഖ്യാതിഥിയായിരിക്കും. അക്ഷരത്തുമ്പികള്‍ കുട്ടികളുടെ കൂട്ടായ്മയും കുട്ടികളുടെ ഫിലിം ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങില്‍ ക്യാമ്പ് ഡയറക്ടര്‍ പ്രശാന്ത് കേരളീയം, ഗിരീഷ് പരുത്തിമഠം എന്നിവര്‍ പങ്കെടുക്കും. വിശദവിവരങ്ങള്‍ക്ക് : 9495824826, 9895220567.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.