ന്യൂദല്‍ഹി: യുഎസില്‍ ഇന്ത്യക്കാരന് വെടിയേറ്റ് മരിച്ചു. മുഖംമൂടി ധരിച്ച രണ്ടംഗ കൊള്ളസംഘം വ്യാഴാഴ്ചയാണ് പഞ്ചാബ് സ്വദേശി വിക്രം ജര്യാലിനെ (26) വാഷിങ്ടണില്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണ ഏജന്‍സികളുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെട്ടു വരുകയാണെന്ന് വിദേശമന്ത്രി സുഷമ സ്വരാജ്. അറിയിച്ചു.
ഇരുപത്തിയഞ്ച് ദിവസം മുന്‍പാണ് വിക്രം അമേരിക്കയിലെത്തിയത്. കുടുംബ സുഹൃത്തിന്റെ കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കമ്പനിയിലെത്തിയ അക്രമി സംഘം പണം അപരിഹിച്ച ശേഷം വെടിവച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ കുടുംബം സുഷമയുടെ സഹായം തേടി.
സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് സുഷമ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. സാന്‍ ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ സഹായിക്കുന്നുണ്ടെന്നും, അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: