രക്തദാന ക്യാമ്പ് നടത്തി

Sunday 9 April 2017 3:48 am IST

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ സര്‍ഗയുടെയും കണ്ണൂര്‍ ജില്ലാ ആശുപത്രി രക്തബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോകാരോഗ്യദിനത്തോടനുബന്ധിച്ചു രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് സര്‍വകലാശാല പ്രൊ-വൈസ് ചാന്‍സലര്‍ ഡോ.ടി.അശോകന്‍ ഉദഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ബി.ഷഹീബ മുഖ്യ പ്രഭാഷണം നടത്തി. സര്‍ഗ്ഗ പ്രസിഡന്റ് എം.കെ.സജിത്ത് അധ്യക്ഷത വഹിച്ചു. ഇ.കെ.ഹരിദാസന്‍, എന്‍.വിദ്യ എന്നിവര്‍ സംസാരിച്ചു. സര്‍ഗ്ഗ സെക്രട്ടറി ജസ്റ്റിസ് വിനോദ് സ്വാഗതവും ഷാമില്‍ കൃഷ്ണന്‍ നന്ദിയും പറഞ്ഞു. അമ്പതോളം സര്‍വകലാശാല ജീവനക്കാര്‍ രക്തദാനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.