വളപട്ടണം : മൂന്നംഗം ബൈക്ക് മോഷണ സംഘത്തെ വളപട്ടണം പോലീസ് അറസ്റ്റുചെയ്തു. നാറാത്ത് ആലിന് കീഴിലെ ആര്.ലിതിന് (22), അഴീക്കല്‍ കപ്പക്കടവ് വായനശാലക്ക് സമീപത്തെ അഖില്‍ (19), റജിനാസ് (19) എന്നിവരെയാണ് വളപട്ടണം എസ്ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തത്. കഞ്ചാവുകടത്ത് സംഘം ബൈക്കില്‍ വരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഒരു മാസം മുമ്പ് കാഞ്ഞിരോട് പള്ളിക്ക് സമീപത്തുവെച്ച് ബൈക്ക് മോഷ്ടിച്ചത് അടക്കം നിരവധി ബൈക്കുകള്‍ ഈ സംഘം മോഷ്ടിച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: