ചെറുപുഴ: പ്രാപ്പൊയില്‍ ശ്രീനാരായണ ഗുരുദേവമന്ദിരം പ്രതിഷ്ഠാദിന ഉത്സവം ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും. ഇന്ന് വൈകുന്നേരം അഞ്ചിന് നട തുറക്കും. 6. 30 ന് ദീപാരാധന, പ്രാസാദ ശുദ്ധി, വാസ്തുബലി, വാസ്തു പുണ്യാഹം, ശുദ്ധി ക്രിയകള്‍. നാളെ രാവിലെ അഞ്ച് മുതല്‍ വിശേഷാല്‍ പൂജകള്‍, 7.30 ന് ശാഖാ പ്രസിഡന്റ് മനയ്ക്കല്‍ സുരേന്ദ്രന് പതാക ഉയര്‍ത്തും. എട്ടിന് മൃത്യുഞ്ജയഹോമം. 10.30ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര മുളപ്ര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നം പുറപ്പെടും. ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 5..30 മുതല്‍ ഗുരുദേവ കൃതികളുടെ പാരായണം, 6.30ന് മഹാഗുരുപൂജ, രാത്രി ഏഴിന് നൃത്ത വിദ്യാര്‍ഥികളുടെ അരങ്ങേറ്റം, 8.30ന് നാദബ്രഹ്മ കലാക്ഷേത്രത്തിന്റെ കലാസന്ധ്യ.
രാവിലെ അഞ്ചു മുതല്‍ വിശേഷാല്‍ പൂജകള്‍, ഒന്‍പതിന് മഹാഗുരുപൂജ, 10.30 ന് പാലാ ശങ്കരന് തന്ത്രിയുടെ പ്രഭാഷണം, 12.30ന് അന്നദാനം, വൈകുന്നേരം 5.30ന് വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ ഗുരു വന്ദനം, രാത്രി എട്ടിന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം, 8..30ന് നാടകം ‘അമ്മയുള്ള കാലത്തോളം’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: