ചക്കരക്കല്‍: ഒമ്പത് വയസ്സുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിന് മദ്രസാ അധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. വാരം സിദ്ധിഖ് പള്ളി ഉസ്താദ് ഷറഫുദ്ദീന് (36)നെയാണ് ചക്കരക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മദ്രസയില്‍ വരുന്ന ഒമ്പത് വയസ്സുകാരനെ മാസങ്ങളായി ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിവരികയാണത്രേ. കഴിഞ്ഞ ദിവസം കുട്ടി അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഉമ്മ കാര്യം അരാഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പോലീസില്‍ പരാതി നല്കിയപ്പോള് ഇയാള്‍ സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് ഒറ്റപ്പാലത്തുനിന്നും ഇയാളെ അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: