കൂത്തുപറമ്പ്: അമൃതകലാക്ഷേത്രയുടെ കീഴിലുള്ള സപ്തസാര കള്‍ച്ചര്‍ മിഷന് വാര്‍ഷികവും രണ്ടമത് അമൃതവര്‍ഷിണി പുരസ്കാരസമര്‍പ്പണവും മറോളിഘട്ടില് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ലീലാമണിക്ക് ശില്‍പ്പവും പ്രശസ്തി പത്രവും 10,001 രൂപയും ഉള്‍പ്പെടുന്ന പുരസ്കാരം ഗുരു ചേമഞ്ചേരി സമര്‍പ്പിച്ചു.
പ്രഫ.കൂമുള്ളി ശിവരാമന് അധ്യക്ഷത വഹിച്ചു മുന്‍ വനിതാ കമ്മീഷന് അദ്ധ്യക്ഷ റിട്ട. ജസ്റ്റിസ് ഡി.ശ്രീദേവി മുഖ്യാഥിതി ആയിരുന്നു. യുവ കലാപ്രതിഭകളായ നസീര്‍ കൂത്തുപറമ്പ്, വിനീഷ് കൂത്തുപറമ്പ്, പ്രിജേഷ് ബാബു, നിഷാന്ത്, മജിലേഷ്, രവിഗുരുക്കള് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നഗരസഭാ ഉപാധ്യക്ഷ എം.പി.മറിയം ബീവി, എന്‍.ധനഞ്ജയന്, പി.രവീന്ദ്രന്, സുനില്‍ മാങ്ങാട്ടിടം, ഡയറക്ടര്‍ ജീജി രാജേഷ്, മിഷന് ഡയറക്ടര്‍ പി.പി.രാജേഷ് തന്ത്രി എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങില്‍ എത്തിയ ഗുരു ചേമഞ്ചേരിയെ അമൃതകലാക്ഷേത്ര വിദ്യാര്‍ത്ഥികള്‍ താലപ്പൊലിയോടെയാണ് സ്വീകരിച്ചത്. പരിപാടിയുടെ ഭാഗമായി 108 വിളക്കുകള്‍ തെളിയിച്ച് 108 അമ്മമാരെ പാദങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി സെറ്റും മുണ്ടും നല്കി വിദ്യാര്‍ത്ഥികള്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: