പിലാത്തറ: അറത്തില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ഉത്രവിളക്ക് ഉത്സവം തുടങ്ങി. സാംസ്കാരിക സന്ധ്യ സംഗീത സംവിധായകന് കൈതപ്രം വിശ്വനാഥന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ. ഈശ്വരന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനം കോട്ടയം ശശിധരന് നായര്‍ ഉദ്ഘാടനം ചെയ്തു.മുഖ്യ കാര്യദര്‍ശി പയ്യന്നൂര്‍ നാരായണന് നമ്പൂതിരി പ്രഭാഷണം നടത്തി. മാതാടന് ഭാസ്കരന്, മാധവന് പുറച്ചേരി, സി.കെ. ശോഭ, കല്ലംവള്ളി മാധവന് നമ്പൂതിരി, കൊയക്കീല്‍ കൃഷ്ണന്, ടി.ടി.രാജഷ്, കുടല് വള്ളി കേശവന് നമ്പൂതിരി, ഏ.വി. രവി, കുടല്‍മന ഹരി നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.മഹാസര്‍പ്പബലിയും ഉണ്ടായി.
ഞായറാഴ് രാവിലെ നെയ്യഭിഷേകം 9.30 ന് നവകപൂജ 10.30 ന് കലശാഭിഷേകത്തോടു കൂടി ഉച്ചപൂജ, 12 മണിക്ക് പ്രസാദ ഊട്ട് എന്നിവ നടക്കും.വൈകീട്ട് നിറമാല, അലങ്കാര ദീപ ആരാധാന, രാത്രി ഏഴിന് സംഗീതാരാധന എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: