കേന്ദ്രമന്ത്രി താമസിച്ച തൊടുപുഴ റസ്റ്റ്ഹൗസില്‍ സുരക്ഷാവീഴ്ച്ച

Tuesday 23 May 2017 3:59 pm IST

തൊടുപുഴ: മൂന്നാര്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് സഹമന്ത്രി സി.ആര്‍ ചൗധരി താമസിച്ച തൊടുപുഴ പി.ഡബ്ലു.ഡി റസ്റ്റ്ഹൗസില്‍ വന്‍ സുരക്ഷാ വീഴ്ച. റസ്റ്റ്ഹൗസില്‍ വൈദ്യുതി മുടങ്ങിയത് 2 മണിക്കൂറോളം മൂന്നാര്‍ സന്ദര്‍ശനം ഉള്‍പ്പെടെ ജില്ലയില്‍ രണ്ടു ദിവസത്തെ പരിപാടികളില്‍ പങ്കെടുക്കാനാണ് മന്ത്രി ഇടുക്കിയില്‍ എത്തിയത്. മൂന്നാര്‍ സന്ദര്‍ശനത്തിനു ശേഷം അദേഹത്തിന് താമസ സൗകര്യം ഒരുക്കിയ തൊടുപുഴ പി.ഡബ്ലു.ഡി റസ്റ്റ്ഹൗസിലാണ് 2 മണിക്കൂറോളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടത്. അതേസമയം വൈദ്യുതി തടസ്സം പരിഹരിക്കാന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും വളരെ വൈകിയാണ് ഉദ്യോഗസ്ഥര്‍ റസ്റ്റ്ഹൗസില്‍ എത്തിയതും അറ്റകുറ്റ പണികള്‍ നടത്തിയതും. വൈദ്യുതി ബന്ധം തടസ്സപ്പെട്ട സാഹചര്യത്തില്‍ പകരം സംവിധാനങ്ങള്‍ ഒരുക്കുന്നതിനും സാധിച്ചിരുന്നില്ല. വലിയ രീതിയിലുളള സുരക്ഷാ വീഴ്ച്ചയാണ് കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ തൊടുപുഴയില്‍ സംഭവിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.